"നീയില്ലയെങ്കില്‍ എനിക്കൊരു വീടില്ല
ഭൂമിയില്ലാകാശമില്ല...""
___________________________________
ഞാന്‍ ജനിച്ച് പാല് കുടിച്ച് തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടേ ഉള്ളൂ..എത്ര സുന്ദരമായ ലോകം, എത്ര മനോഹരമായ ആചാരങ്ങള്‍ എന്നൊക്കെ സന്തോഷിച്ചിരിക്കുമ്പോള്‍ പെട്ടെന്നൊരു ദിവസം അമ്മയ്ക്ക് എന്റെ പാല് കുടി നിര്‍ത്തിക്കണം..കാഞ്ഞിരം അരച്ച് പുരട്ടിയപ്പോള്‍ ഞാന്‍ നല്ല നീറ്റായി തുടച്ചു കളഞ്ഞ് മുല കുടിച്ചു..പഠിച്ച പണി പതിനെട്ടും നോക്കി അവസാനം എങ്ങനെയോ എന്നെ മുലക്കണ്ണില്‍ നിന്ന് വേര്‍പെടുത്തി; പണ്ട് ഗര്‍ഭപാത്രത്തില്‍ നിന്നും പിന്നെ പൊക്കിള്‍ക്കൊടിയില്‍ നിന്നും വേര്‍പെടുത്തിയ പോലെ..അനാദിയില്‍ നിന്നുള്ള അവസാനത്തെ സംരക്ഷണ കവചവും അങ്ങനെ എന്നെ വിട്ടു പോയി..
പിന്നെ പയ്യെ പയ്യെ അമ്മേടെ വയറു വീര്‍ത്തു വരാന്‍ തുടങ്ങി..എന്നെ എടുക്കാന്‍ വയ്യ, എടുത്തോണ്ട് നടക്കാന്‍ വയ്യ, ഒടുവില്‍ ആ വയറു പൊട്ടാറായപ്പോള്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടോയി..പിന്നെ കാണുമ്പോള്‍ അമ്മേടെ വയറൊക്കെ താണു...പക്ഷെ അടുത്ത് ഒരു ചെറിയ ബേബി കിടക്കുന്നു..
"എനിക്ക് അവിടെ കിടക്കണം" അമ്മേടെ അരികു ചൂണ്ടി ഞാന്‍ അമ്മൂമ്മയോട് പറഞ്ഞു... "മോള് ഇന്ന് അമ്മൂമ്മേടെ കൂടെ കിടന്നാല്‍ മതി" അമ്മൂമ്മ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു..
രാത്രി മുഴുവന്‍ നിര്‍ത്താതെ കരഞ്ഞിട്ട് ഒടുക്കം അമ്മേടെ കട്ടിലിന്റെ അടിയില്‍ പായ വിരിച്ച് അതില്‍ കിടക്കണമെന്ന് പറഞ്ഞു വാശി പിടിച്ചു നടപ്പിലാക്കി ഞാന്‍...എനിക്ക് ഇത്രേം വല്യ പണി തന്ന ആ ചെറിയ ബേബീനെ ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല എവ്ടെലും കൊണ്ട് പോയി കളഞ്ഞാലോന്നു വരെ തോന്നി..
പിറ്റേ ദിവസം അമ്മയെ കാണാന്‍ വന്ന ആരോ പറഞ്ഞു: "നിന്നെ ഇനി അമ്മയ്ക്ക് വേണ്ട..അമ്മയ്ക്ക് പുതിയ കുട്ടിയായി" എന്ന്..ആ മുതുക്കിയെ ബോംബ് വെച്ച് പൊട്ടിക്കണമെന്ന് ചിന്തിക്കാന്‍ മാത്രമുള്ള പ്രായമില്ലാത്തത് കൊണ്ട് ഞാന്‍ അലറി കരഞ്ഞു...അച്ഛന് എന്നെ എടുത്തു കൊണ്ട് ആശുപത്രിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമാധാനിപ്പിച്ചു...ആളുകള്‍ പുതിയ ബേബിക്ക് സാധനങ്ങള്‍ കൊണ്ട് വരുന്നത് എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല..വീട്ടില്‍ വന്നപ്പോള്‍ എന്നെ കുളിപ്പിച്ച് ഒരുക്കുമ്പോഴൊക്കെ എനിക്ക് ബേബീടെ കുഞ്ഞുടുപ്പ് വേണം.."അത് നിനക്ക് പാകമാവില്ല" എന്ന് രണ്ടു വയസ്സുള്ള ഒരു കുട്ടിയോട് അമ്മയ്ക്ക് എങ്ങനെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റും..?? പിള്ളയുടുപ്പ് വലിച്ചു കയറ്റാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഞാന്‍ നടന്നു പോയി എവിടെ നിന്നോ ഒരു ചണമെടുത്ത് കൊണ്ട് വന്ന് ആ ഉടുപ്പില്‍ കെട്ടിയിട്ട് മറ്റേ അറ്റം എന്റെ ദേഹത്ത് കെട്ടി മുഴുവന്‍ കാളയായി നടന്നു..എപ്പോഴും ഇങ്ങനെ തുടരാന്‍ ഞാന്‍ ശ്രമിച്ചു..ബേബിയുടെ സാധനങ്ങളാണ് നല്ലത് എന്നായിരുന്നു എന്റെ ചിന്ത..അവന് കുറച്ചു വലുതായപ്പോള്‍ അവന്റെ സൈക്കിളും എന്റെ സൈക്കിളും എക്സ്ചെയ്ഞ്ച് ചെയ്തു..അവന് എന്റെ സൈക്കിളില്‍ ഇരുന്നു കാലെത്തിക്കാന്‍ പാട് പെടുമ്പോള്‍ ഞാന്‍ അവന്റെ സൈക്കളില്‍ ഇരുന്നു ഇഴഞ്ഞു ഓടിക്കാന്‍ കേണു പരിശ്രമിച്ചു..
ഒരു ദിവസം എന്റെ കണ്ണില്‍ എന്തോ കരടു പോയി.."കുഞ്ഞിന്റെ കണ്ണില്‍ കുറച്ചു മുലപ്പാലൊഴിക്കാന്‍" അമ്മൂമ്മ പറഞ്ഞു..അമ്മ വീണ്ടും എന്നെ എടുത്ത് മടിയില്‍ വച്ചു അമ്മിഞ്ഞ എനിക്ക് നേരെ നീട്ടി..കൊതിയോടെ ഞാന്‍ നോക്കുമ്പോള്‍ വായിലേക്കല്ല കണ്ണിലെക്കാണ് അമ്മ പിഴിഞ്ഞോഴിക്കുന്നത്..ഉടന്‍ ഞാന്‍ അടവ് പുറത്തെടുത്തു: "അയ്യോ അമ്മേ, എനിക്ക് പാല് കുടിക്കാന്‍ താ...ഞാന്‍ ചത്തു പോമേ...അയ്യോ.." അമ്മയ്ക്ക് സങ്കടം വന്നു...എനിക്ക് വീണ്ടും മുല തന്നു..അപ്പൊ എനിക്ക് വല്യ ടേസ്റ്റ് ഒന്നും തോന്നുന്നില്ല..അയ്യേ ഇതെന്തു പറ്റി?? ഞാന്‍ ആ ശ്രമം പിന്നെ ഉപേക്ഷിച്ചു..പിന്നെ ലോകം തന്നെ മാറാന്‍ തുടങ്ങി..ഇപ്പൊ ആ ചെറിയ ബേബി വലുതായി വരുമ്പോള്‍ കാണാന്‍ ഒരു ചന്തമൊക്കെയുണ്ട്..വീട്ടില്‍ അമ്മ കുട്ടികള്‍ക്ക് മലയാളം ട്യൂഷന് എടുക്കുകയാണ്.."ഇന്ദുലേഖ എഴുതിയതാര്??" അമ്മ ചോദിക്കുന്നു.. "ചന്തു മേനോന്" കുട്ടികള്‍ ഉത്തരം പറയുന്നു..അന്ന് മുതല്‍ ഞാന്‍ എന്റെ അനിയനെ ചന്തു എന്ന് വിളിച്ചു തുടങ്ങി..(അവന്റെ ഭാഗ്യം..വല്ല കീറ്റ്സിന്റെയോ ബര്‍ണാഡ് ഷായുടെയോ മറ്റോ പാഠ ഭാഗമായിരുന്നു അമ്മ പഠിപ്പിച്ചിരുന്നതെങ്കില്‍ ചെക്കന്റെ നിക്കറു കീറിയേനെ)...
പിന്നെ അവന് കുറെ നാള് എന്റെ അടിമയായിരുന്നു..ഞാനായിരുന്നു അവന്റെ റോള്‍ മോഡല്‍..സ്കൂളില്‍ മൂത്രമൊഴിക്കാന്‍ കൊണ്ട് പോകുന്നത്, അവന്റെ ഗുണ്ട് കഥകള്‍ കേള്‍ക്കുന്നത്,അവന്റെ മാക്രി പാട്ടുകള്‍ കേട്ട് പോലും അഭിമാന പൂരിതയായിരുന്നത് ഒക്കെ അവന്റെ ചേച്ചിയായ ഞാനായിരുന്നല്ലോ..
ഏകദേശം മൂന്നു വയസ്സ് മുതല്‍ അവന് മനസ്സില്‍ സ്വന്തമായി സിനിമ സംവിധാനം ചെയ്ത് അതില്‍ അഭിനയിച്ചായിരുന്നു ജീവിക്കുന്നത്..രാവിലെ അപ്പിയിടാന്‍ പറമ്പിലേക്കിറങ്ങി ബൈനോക്കുലറും തൂക്കി പക്ഷി നിരീക്ഷണം മറ്റൊരു പരിപാടിയായിരുന്നു..അവനു സ്കൂളില്‍ നിന്ന് തിരിച്ചു വരുന്ന വഴിയില്‍ വഴിയില്‍ നേരിടേണ്ടി വന്ന കടുവയുടെയും സിംഹത്തിന്റെയും കഥകള്‍ വേറെ..
എന്റെ അനിയന്!!!
കുട്ടികള്‍ക്കുള്ള കഥ പറച്ചില് മത്സരത്തില്‍ അമ്മത്താറാവ് പറയുന്നത് അനുസരിക്കാത്ത കുഞ്ഞി താറാവുകള്‍ ആപത്തില്‍ പെടുന്ന കഥ പറയാന്‍ പോയിട്ട്, അനുസരണ കെട്ട കുഞ്ഞുങ്ങള്‍ അവസാനം ഒരു സ്വര്‍ഗത്തില്‍ എത്തി ചേരുന്നതും അവിടെ അറുമാദിക്കുന്നതുമായ ഒരു പുതിയ ക്ലൈമാക്സ് ഉണ്ടാക്കി പറഞ്ഞു തന്റെ റിബല്‍ സ്വഭാവം നാലാം വയസ്സില്‍ പുറത്തെടുത്തവനാണവന്...ഒരു ദിവസം "എന്നെ ശല്യം ചെയ്യരുതെന്ന്" ഞാന്‍ കടുപ്പിച്ച് പറഞ്ഞപ്പോള്‍ "ഞാന്‍ ചാവാണ്" എന്ന് ചോക്ക് കൊണ്ട് എഴുതി വെച്ച് അവന് ഒരു പറമ്പില്‍ നിന്നും താഴേക്കുള്ള കുഴീലേക്ക് ചാടി എന്റെ കരളലിയിച്ചവനാണ്...ഞാന്‍ വയസ്സറിയിച്ചപ്പോള് എനിക്ക് നിരവധി പലഹാരങ്ങളും സ്വര്‍ണാഭരണങ്ങളുമൊക്കെ കിട്ടുന്നത് കണ്ടു ആകെ കണ്‍ഫ്യൂഷനായി എന്നോട് കാര്യമന്വേഷിക്കുമ്പോള്‍ "പറയാതിനി വയ്യ, പറയാനും വയ്യ" എന്ന ദുര്‍ബല നിമിഷത്തില്‍ "ഞാന്‍ ഋതുമതിയായി" എന്നങ്ങോട്ടു വെച്ചു കാച്ചിയപ്പോള്‍ സന്തോഷത്തോടെ അമ്മെടടുത്ത് ചെന്ന് "അമ്മേ, ഞാനും ഋതുമതനായി" എന്ന് പറഞ്ഞവനാണ്...ഉറുമ്പുകള്‍ക്കുള്ള പാര്ക്കുണ്ടാകുമ്പോള് അവാര്‍ഡ് നൈറ്റ് കളിക്കുമ്പോള്‍ ഒക്കെ ഞാനാണ് അവന്റെ സ്ഥിരം ഉത്ഘാടക..
ഒരു ദിവസം മതിലില്‍ ഇരുന്നു പഠിക്കുമ്പോള്‍ ഞാന്‍ നിരങ്ങി താഴേക്കു വീണ് എന്റെ കാല് വണ്ണയില്‍ പൊട്ടിയ ട്യൂബ് കഷണങ്ങള്‍ കുത്തിക്കയറി..എന്നെ മുറിയില്‍ കൊണ്ട് പോയി കിടത്തി സകല ശുശ്രൂഷയും ചെയ്തു തന്നു ആരുമറിയാതെ നോക്കിയതും അവനായിരുന്നു..എന്റെ പത്തിലെ പരീക്ഷാ സമയത്ത് എനിക്ക് സ്വസ്ഥമായി ഇരുന്നു പഠിക്കാന്‍ വേണ്ടിയുള്ള ഒരു ഏര്‍പ്പാട് എന്ന ഉദ്ദേശത്തില്‍ അച്ഛന് അവനെ ഓഫീസില്‍ കൊണ്ട് പോയി ഇരുത്തി ചെറിയ ജോലികള്‍ ചെയ്യിച്ച് പൈസ കൊടുക്കുമായിരുന്നു....ചെറുക്കന് കിട്ടുന്ന പൈസ മുഴുവന്‍ കൂട്ടി വച്ച് ഒരു ലേഡീസ് സ്റ്റോറില്‍ പോയി "എന്റെ ചേച്ചിക്ക് എല്ലാ മേക്കപ്പ് സാധനവും വേണം" എന്ന് പറഞ്ഞ് അന്ന് വരെ കേട്ടിട്ടില്ലാത്ത മസ്കാര ഉള്‍പ്പടെ വാങ്ങി കൊണ്ട് തന്നു എന്നെ കരയിച്ചവനാണ്..തേങ്ങാ മുട്ടായി, തേന്‍ മുട്ടായി അങ്ങനെ എന്ത് വേണമെന്ന് പറഞ്ഞാലും ഡോര്‍ ഡെലിവറി ചെയ്യുന്ന ഒരു അനിയന് വേറെ ആര്‍ക്കുണ്ടാവും..
ആ ചെറിയ ബേബി ജനിച്ചിട്ട് ദേ ഇപ്പൊ ഇരുപത്തി നാല് വര്‍ഷങ്ങള്‍ തികയുന്നു..ഈ പിറന്നാളിന് അവന് ഞങ്ങളുടെ സ്വപ്നമായ സിനിമയിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു..ഞാന്‍ കേട്ട തിരക്കഥകളൊക്കെ ഇനി തിരശീലയില്‍ കാണട്ടെ..ഞങ്ങള്‍ "എന്‍.ആര്.കെ'സ്" കണ്ട പഴയ സ്വപ്നങ്ങളൊക്കെ ഓരോരോ അറ്റത്ത് നിന്നായി പൊടി തട്ടിയെടുത്ത് യാഥാര്‍ത്യങ്ങളാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു..
അപ്പൊ, പ്ലങ്കാറേ, ഒരു കാര്യം പറയാനുണ്ട്...
"നീയില്ലയെങ്കില്‍ എനിക്കൊരു വീടില്ല
ഭൂമിയില്ലാകാശമില്ല..."
പിന്നെ, ഹാപ്പി ബര്‍ത്ത് ഡേ....ഞാന്‍ നിന്നെ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു..
ജീവിതം മനോഹരമാണ്...
എങ്കിലും നമ്മള് വളരേണ്ടിയിരുന്നില്ല അല്ലേ???