മറ്റു ചിലര്‍
ചിലരുണ്ട്...അവരോടൊപ്പമുള്ള ഓരോ നിമിഷവും ഹൃദയം ആര്‍ത്തിരമ്പി കൊണ്ടിരിക്കും...ഓരോ രാത്രി പുലര്ന്നെണീക്കുന്നതും അവരെ കാണാന്‍ മാത്രമാണ്...ഒരു ചിരി, ഒരു നല്ല വാക്ക്, സ്നേഹത്തോടെയുള്ള ഒരു നോട്ടം...അത്രമാത്രം മതിയാവും...അത്ര വിലപിടിപ്പാണതിന്...ചില രാത്രികളില്‍ ഒരു 'ശുഭ രാത്രി' സന്ദേശം വരാന്‍ വൈകുമ്പോള്‍ പോലും നെഞ്ചൊന്നു പിടക്കും...മറ്റൊന്നും ചെയ്യാന്‍ പറ്റാതെ ഫോണും കയ്യില്‍ പിടിച്ച് വെറുതെ ചുമര് നോക്കി കിടക്കും..അപ്പോള്‍ ആലോചിക്കും, ഞാനെന്തു ചെയ്യും ഈ സ്നേഹം നഷ്ടപ്പെട്ടാല്‍??...എനിക്ക് വേറെ ആരുണ്ട് ഇത്രമേല്‍ പ്രിയപ്പെട്ടതായി??ഞാനെങ്ങനെ സഹിക്കും???

കുറെ കാലം കഴിഞ്ഞ് മരവിച്ച മനസ്സും ഒഴിഞ്ഞ ചിന്തകളുമായി കിടന്ന് പല
രാത്രികള്‍ കൊണ്ട് ആ നഷ്ടം കരഞ്ഞു തീര്‍ത്ത്, ചിലക്കാത്ത ഫോണ്‍ നോക്കി
വെറുതെയിരുന്നിരുന്ന്, പയ്യെ പയ്യെ ദിവസങ്ങള്‍ കടന്നു പോയി പുതിയവ
വരുമ്പോള്‍ ഓര്‍ക്കും: മറന്നിട്ടില്ല, ഹൃദയത്തിന്റെ ഒരു കോണില്‍
ഇപ്പോഴുമുണ്ട്, പക്ഷെ, ഭയന്നതു പോലെ ഹൃദയം തകര്‍ന്നു
തരിപ്പണമായിട്ടൊന്നുമില്ല...പിന്നെ, പുതിയ പുതിയ ഓര്‍മ്മകള്‍ വന്നു വീണു
പൊതിഞ്ഞ് പഴയ ഓര്‍മ്മകള്‍ കാണാതെയാവും...
മറ്റു ചിലരുണ്ട്...എപ്പോഴും ഒരു നിഴല്‍ പോലെ അരികിലുണ്ടാവും...നമ്മുടെ കഥ കേള്‍ക്കാന്‍, നമ്മുടെ വിഷമമെന്താനെന്നു ചോദിക്കാന്‍...കരയുമ്പോള്‍ ചിലപ്പോ കെട്ടിപ്പിടിച്ചു ശ്വാസം മുട്ടിക്കാന്‍...ശോ...ഒന്ന് മാറി തരുമോ...ഞാന്‍ ഒന്ന് ഒറ്റയ്ക്കിരുന്നോട്ടെ..കാന്തം വന്നൊട്ടിച്ചേര്ന്നു കൂടുന്ന ഭാരം പോലെ ഇതിങ്ങനെ പറ്റിപ്പിടിച്ചിരിക്കുന്നതെന്തിന് എന്നു തോന്നിപ്പോകും...
അവര്‍ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങി പോകുന്ന ദിവസങ്ങളില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല..ദിവസങ്ങള്‍ കടന്നു പോകെ ഏതെങ്കിലും തമാശ ഓര്‍ക്കുമ്പോഴോ പാട്ട് മൂളുമ്പോഴോ അവരുടെ ഓര്മ കൂടി കടന്നു വരുമെന്നല്ലാതെ...പിന്നെപ്പൊഴെങ്കിലുമൊരു പനിക്കാലത്ത്, കഞ്ഞിയും പയറും നെറ്റിയിലെ തണുത്ത കൈത്തലവും മിസ്സ് ചെയ്തേക്കാം...ഓരോ പിറന്നാളിനുമുള്ള സമ്മാനങ്ങള്‍, മുടങ്ങാത്ത ഫോണ്‍ വിളികള്‍, ഓര്‍മിപ്പിക്കലുകള്‍, എത്ര വേദനിപ്പിച്ചാലും തിരികെ തരുന്ന സ്നേഹം പുരണ്ട ഒരു ചിരി ഇങ്ങനെ ഓരോന്നോരോന്നായി പതിയെ പതിയെ മടങ്ങി വന്ന് ഹൃദയത്തില്‍ അടിഞ്ഞു കൂടി ശ്വാസം മുട്ടിക്കാന്‍ തുടങ്ങും...ഹൃദയത്തെ ഞെരിച്ച് പിഴുത് വലിച്ചു കീറും...പിന്നെ അവരുടെ നോട്ടം, ശബ്ദം, സ്പര്‍ശം, മണം ഒക്കെ എന്തായിരുന്നുവെന്ന് ഓര്‍ത്തെടുക്കാനുള്ള ശ്രമമാണ്...മുഖം പോലും ശരിക്കും മറന്നെന്നു തിരിച്ചറിയുമ്പോള്‍ അവസാനമായി കണ്ടതെങ്കിലും ഒരു ചിത്രമായി മനസ്സില്‍ ശേഖരിക്കാനുള്ള ശ്രമമാകും..എവിടെ!
ചിലര്‍ പോകുന്നത് നമ്മുടെ സന്തോഷവും കൊണ്ടാണ്...പക്ഷെ മറ്റു ചിലര്‍ പോകുന്നത് നമ്മളെയും കൊണ്ടാണ്...