പി.എസ്: ഐ ലവ് യു
പി.എസ്: ഐ ലവ് യു എന്ന ബുക്കിനെ കുറിച്ചോ സിനിമയെ കുറിച്ചോ അല്ല ഈ കഥ… ഇതിലെ പി.എസ്. എന്നത് പ്രിഥ്വിരാജ് സുകുമാരന്‍ ആണ്.. അതന്നെ, നമ്മുടെ സുകുമാരന്‍ അങ്കിളിന്റെ മോന് പ്രിഥ്വിരാജ് തന്നെ...
എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല..ഞാനും അനിയനും പണ്ട് മുതലേ ഭയങ്കര പ്രിഥ്വിരാജ് ഫാന്‍സ് ആണ്...ഫാന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു സിനിമ പോലും മിസ്സ് ആക്കില്ല...അനിയനാണെങ്കില്‍ റിലീസ് ദിവസം തന്നെ കണ്ടിരിക്കും...അപ്പൊ ശരി പത്താം ക്ലാസില്‍ നിന്ന് തുടങ്ങാം..

സ്പൂഫ് ടെന്ത്
അനിയന്റെ സുഹൃത്തായിരുന്നു സനീഷ് (പേര് സാങ്കല്പ്പികം)...അവന് ഇടയ്ക്കിടെ വീട്ടില്‍ വന്നാല്‍ പിന്നെ അവന്റെ പുളുവടി കേട്ട് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാവും നമ്മള്...ചെറിയ ഉദാഹരണങ്ങള്‍: എന്റെ അച്ചന് മോഹന്‍ലാലിന്റെ കൂടെ പഠിച്ചതാ..അമ്മയുടെ കുഞ്ഞമ്മയുടെ ചേച്ചീടെ മൂത്തമ്മയുടെ മകളാണ് സംയുക്താ വര്‍മ..
ഒരു ദിവസം രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ അച്ചമ്മക്കൊപ്പം ഒരു സ്പൂഫ് പ്ലാന്‍ ചെയ്തു...
ആയിടക്ക് എന്റെ അനിയന് ഒരു സിനിമയില്‍ ബാലതാരമായി അഭിനയിച്ചിരുന്നു..അവന്റെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞ് ആ സംവിധായകന് ആ സിനിമ പിന്നീട് പൂര്‍ത്തിയാക്കാന്‍ പോലുമായില്ല എന്നതാണ് സത്യം...അതെന്തോ ആവട്ടെ...അന്ന് പ്രിഥ്വിരാജ് ഒരു താരമായി വളര്‍ന്നു വരികയാണ്..അപ്പോള്‍ സനീഷ് വീട്ടില്‍ വന്ന ഒരു ദിവസം..
അനിയന്: വെള്ളിത്തിര കാണാന്‍ പോവണ്ടേ..
സനീഷ്: ഏയ് കൊള്ളൂല്ല എന്നാ കേട്ടത്..
അനിയന്: അതിലൊന്നും കാര്യമില്ല..
ഞാന്‍: എടാ, രാജുവേട്ടന്റെ സിനിമ ആണേല്‍ എന്നേം കൊണ്ട് പോണം, കേട്ടോ..
(സനീഷ് എന്നെ നോക്കുന്നു)
ഞാന്‍: അമ്മൂമ്മേ, വരുന്നോ സിനിമ കാണാന്‍??
അച്ചമ്മ: ഏത് സിനിമ??
ഞാന്‍: ഏതു സിനിമ എന്നറിഞ്ഞാലേ വരുള്ളൂ?? രാജുവേട്ടന്റെ സിനിമയാ..
അച്ചമ്മ: ഓ, രാജു മോന്റെയാണോ...നമുക്ക് പോകാം..
(അത്ഭുത പരതന്ത്രനായി സനീഷ് ഞങ്ങളെ മാറി മാറി നോക്കുന്നു)
അനിയന്: ങ്ഹാ, എടാ രാജുവേട്ടന് ഞങ്ങളുടെ സെക്കന്റ് കസിനാ..സുകുമാരന്‍ അങ്കിളിന്റെ മോന്..
സനീഷ്: ഏയ്...(സംശയം!!!)...ആണോ?? ശരിക്കും??
അനിയന്: രാജുവേട്ടന് പറഞ്ഞിട്ടാ ഞാന്‍ സിനിമയില്‍ അഭിനയിച്ചേ..
സനീഷ്: എടാ, എനിക്കൊരു ഓട്ടോ ഗ്രാഫ് കിട്ടുമോ??
സ്പൂഫ് ട്വല്‍ത്ത്
അന്ന് ഞാനും കസിനും തിരുവനന്തപുരത്ത് അമ്മമ്മക്കൊപ്പമാണ് താമസം.. (പ്രേമലേഖനം ഓര്‍മയില്ലേ??)..ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഞങ്ങള്‍ തിരുവനന്തപുരത്തൂടി കറങ്ങുകയാണ്..എന്നെ സംബന്ധിച്ച് തിരുവനന്തപുരം ഒരു അത്ഭുതമായിരുന്നു അന്ന്.. ബസ് കയറി, ഓട്ടോ കയറി ഇങ്ങനെ ലക്ഷ്യമില്ലാതെ സ്ഥലങ്ങള്‍ കണ്ട് വൈകും മുന്‍പ് വീട്ടിലെത്തുകയായിരുന്നു പ്ലാന്‍... അന്ന് എന്റെ കസിനെ പറഞ്ഞു വിശ്വസിപ്പിച്ചത് നമ്മള് പ്രിഥ്വിരാജിന്റെ വീട്ടില്‍ പോകാന്‍ പോകുന്നു എന്നാണ്..ഒടുക്കം, ഏതോ ഒരു വല്യ വീടിന്റെ മുന്നിലെത്തി, "ഓ പ്രിഥ്വിരാജ് വല്ല ഷൂട്ടിംഗ് ലൊക്കെഷനിലും ആയിരിക്കും" എന്ന് പറഞ്ഞാണ് അവനെ തിരികെ കൊണ്ട് വന്നത്...
സ്പൂഫ് ഡിഗ്രി
ഡിഗ്രിക്ക് താമസിക്കുന്ന ഹോസ്റലില്‍ ഒരു വര്‍ഷം മുഴുവന്‍ ഒരു ബില്‍ഡിങ്ങില്‍ ഞാന്‍ ഒറ്റക്കായിരുന്നു താമസം..(അതിന്റെ കഥ മുന്‍പ് എഴുതീട്ടുണ്ട്)...
ബില്‍ഡിങ്ങ് വൃത്തിയാക്കാന്‍ വരുന്ന ആളായിരുന്നു സുഭാഷ് ഭയ്യ..(പേര് സാങ്കല്പ്പികം)...നല്ല ആത്മാര്‍ഥത ഉള്ള ഭയ്യ ആയിരുന്നു..പക്ഷെ, അസൂയ മൂത്ത ചില സാധനങ്ങള്‍, ഉദാഹരണത്തിന് വിനീത, എന്നെ കളിയാക്കാന്‍ തുടങ്ങി.."അക്കൂ, സുഭാഷ് ഭയ്യ എന്തിനാ ഇപ്പോഴും ഈ
ബില്‍ഡിങ്ങ് വൃത്തിയാക്കാന്‍ വരുന്നത്..ഞങ്ങളുടെ ഒന്നും
ബില്‍ഡിങ്ങ് ഇങ്ങനെ വൃത്തിയാക്കില്ലല്ലോ...ന്ഹും..." മുതലായ മുക്കലും മൂളലും..

പിന്നെ പിന്നെ എനിക്കും തോന്നി തുടങ്ങി, "ശരിയാണല്ലോ, എന്തോ ഒരു സ്പെല്ലിംഗ് മിസ്റെക്ക് ഇല്ലേ" എന്ന്..
അങ്ങനെയിരിക്കെ ഒരു ശിവരാത്രിക്ക് ഉറക്കമൊളച്ചിരിക്കുമ്പോള് എന്തേലും വരയ്ക്കാമെന്ന് കരുതി..അപ്പോള്‍ (അവിചാരിതമായി, തികച്ചും അവിചാരിതമായി) അവിടെ കിടന്ന വനിതയില്‍ കണ്ട പ്രിഥ്വിരാജിന്റെ പടം വരയ്ക്കാം എന്ന് തീരുമാനിക്കുന്നു..അങ്ങനെ ഞാന്‍ വരച്ചു വരച്ചു എന്തോ ഒരു രൂപമാക്കി അതിനെ മാറ്റി..
പിറ്റേ ദിവസം രാവിലെ സുഭാഷ് ഭയ്യ വൃത്തിയാക്കാന്‍ വന്നപ്പോള്‍ ഞാന്‍ ഈ പടവും മിനുക്കി കൊണ്ട് ഒരു പടിയില്‍ ഇരിക്കുകയാണ്..ക്ലീന്‍ ചെയ്ത് പോവാന്‍ നേരം എന്നോട് "ഇത് ആരാ" എന്ന് ചോദിച്ചു..ലജ്ജയോടെ ഞ്യാന്‍: "എന്നെ കല്യാണം കഴിക്കാന്‍ പോകുന്ന ആളാ.."
പിന്നീട് ആ ബില്‍ഡിങ്ങ് വൃത്തിയാക്കാന്‍ സുഭാഷ് ഭയ്യയുടെ അനിയനായ രാമു ഭയ്യ മാത്രമേ വന്നിട്ടുള്ളൂ...
സ്പൂഫ് പി.ജി
ഇതാണ് ശരിക്കും സ്പൂഫ്...മറ്റേതൊക്കെ പോലെയല്ല...ഇതൊരു ഭീകരമായ സ്പൂഫ് ആയിരുന്നു..എനിക്ക് വളരെ പ്രിയപ്പെട്ട ഒരു ജൂനിയര്‍ ഉണ്ടായിരുന്നു...(കുറെയധികം പേര് ഉണ്ടായിരുന്നു, അതില്‍ അവളുടെ പിറക്കാതെ പോയ അമ്മൂമ്മയുടെ ചായയുണ്ട് എനിക്കെന്നു പറഞ്ഞ നായികയാണ് ഈ കഥയിലെ താരം!!!)...അവളുടെ സ്വന്തം പേര് തന്നെ ഞാന്‍ ഇവിടെ ഉപയോഗിക്കുകയാണ്..വിനി..!!!
(സത്യം പറയാല്ലോ, ഇത് അവളെ പറ്റിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സ്പൂഫ് അല്ല, കളിയാക്കിയത് അവള് തിരിച്ചറിയാതെ പോയപ്പോള്‍ കൊടുത്ത പണിയാണ്)
(സത്യം പറയാല്ലോ, ഇത് അവളെ പറ്റിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സ്പൂഫ് അല്ല, കളിയാക്കിയത് അവള് തിരിച്ചറിയാതെ പോയപ്പോള്‍ കൊടുത്ത പണിയാണ്)
ഒരിക്കല്‍ ഞങ്ങള്‍ ഹോസ്റല്‍ ജീവിത ഗോസിപ്പ് വര്‍ത്തമാനങ്ങളില്‍ മുഴുകിയങ്ങനെ ഇരിക്കുകയാണ്..അപ്പോള്‍ പ്രിഥ്വിരാജിനെ പറ്റി ആരോ എന്തോ പറയുന്നു..
വിനി: നിങ്ങക്കറിയുമോ നിയതീ, പ്രിഥ്വിരാജ് ബുദ്ധിജീവിയായ പെണ്‍കുട്ടിയെ മാത്രേ കല്യാണം കഴിക്കൂ എന്നാണു പറയുന്നത്...
ഞാന്‍ ഒന്നും പറയാതെ പുഞ്ചിരിക്കുന്നു...
വിനി: നിങ്ങളത്തെ പോലെ വല്ല ബുദ്ധിജീവിയെയും ആയിരിക്കും..
ഞാന്‍: എന്നെ പോലത്തെ അല്ലെടീ, അത് ഞ്യാന്‍ തന്നെയാ...
വിനി എന്നെ ഞെട്ടിത്തരിച്ച് തുറിച്ച് നോക്കുന്നു...
വിനി: സത്യാണോ നിയതീ?? ഏയ്, എന്നെ പറ്റിക്കാന്‍ പറയുവാ, അല്ലെ??
ഞാന്‍: അല്ലെടീ, സത്യമാ...
വിനി: എന്നാലുമെന്റെ നിയതീ, നിങ്ങള്‍ ഇതെന്നോട് ഇതുവരെ പറഞ്ഞില്ലല്ലോ..
(അപ്പോഴാണ് ആ പാവം അത് സത്യമാണെന്ന് വിശ്വസിച്ചു എന്ന് മനസിലാകുന്നത്)
ഞാന്‍: എടീ, അതിപ്പോ, ഈ ഗോസിപ്പ് ഒക്കെ ഉണ്ടാവില്ലേ??അത് പ്രിത്വിയുടെ ഇമേജിനെ ബാധിക്കില്ലേ?? അതുകൊണ്ടാ...പിന്നേ, നീ ഇത് ആരോടും പറയല്ലേ..
വിനി: ഇല്ല നിയതീ, നിങ്ങള്‍ പറ...നിങ്ങള്‍ എങ്ങനാ കണ്ടു മുട്ടിയത്??
ഞാന്‍: എടീ അതൊക്കെ വേണോ??
വിനി: വേണം...പറ പറ..
ഞാന്‍: ഒരു ദിവസം ഞാന്‍ ഇങ്ങനെ നടന്നു വരികയായിരുന്നു...ഇങ്ങനെ നടന്നു വരികയായിരുന്നേ..കുറെ പുസ്തകങ്ങളൊക്കെ മാറോട് അടക്കി പിടിച്ച് എന്തൊക്കെയോ ചിന്തിച്ച്...അപ്പൊ ഞാന്‍ ഒരു വണ്ടിയുടെ മുന്നില്‍ ചെന്ന് കയറി...വണ്ടി പെട്ടെന്ന് സഡന്‍ ബ്രേക്ക് ഇട്ടു...പേടിച്ച് എന്റെ കയ്യിലെ പുസ്തകങ്ങളൊക്കെ താഴെ വീണു..
വിനി ഇതെല്ലാം വിശ്വസിച്ചങ്ങനെ രസിച്ചിരിക്കുകയാണ്..
ഞാന്‍: അപ്പൊ കാറിന്റെ ഡോര്‍ തുറന്ന് ഒരാള്‍ പുറത്തിറങ്ങി...ആരാ?
വിനി: പ്രിത്വിരാജ്???
ഞാന്‍: ങ്ഹാ...എന്നിട്ട് എന്നെ പുസ്തകങ്ങള്‍ എടുക്കാന്‍ സഹായിച്ചു..എന്റെ പുസ്തകങ്ങള്‍ സെക്കന്റ് സെക്സും ഫെമിനൈന്‍ മിസ്റെക്കും ഒക്കെ ആയിരുന്നു..ഉടന്‍ പ്രിഥ്വിരാജ് ചോദിച്ചു "താനൊരു ബുദ്ധിജീവി ആണല്ലേ??" എന്ന്... ഞാന്‍ ആണെന്ന് പറഞ്ഞു...അന്ന് തുടങ്ങിയ പ്രണയമാ....
ആ പെണ്ണ് അത് ആരോടും പറയാതെ ആറു മാസം വിശ്വസിച്ചു കൊണ്ട് നടന്നു....ഇനി നിങ്ങള്‍ പറയ്, അതാരുടെ കുറ്റമാ??/ :D