ടിംഗ് ടിംഗ്...
എന്നെ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അമ്മയും അച്ചനും കൊല്ലത്തൊരു ഷോയ്ക്ക് പോയി ജെയിന്റ് വീലില്‍ കയറി. വീല്‍ കറങ്ങി മുകളിലെത്തിയപ്പോള്‍ അമ്മ അലറ്ച്ചയോടലര്ച്ച . അങ്ങനെ പേടി തട്ടിയതാവണം എനിക്ക്. എപ്പോഴും വീഴുമെന്ന പേടിയാണ്.
ഈ പേടീം വെച്ച് എങ്ങനെ നടക്കാന്‍ പഠിച്ചു എന്നത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്. അന്ന് ബോധമില്ലല്ലോ. വീഴുമെന്നു പേടിച്ച് സൈക്കിള്‍ പോലും ഓടിച്ചിട്ടില്ല. ഉയരങ്ങളില്‍ നിന്ന് താഴെ വീഴുന്നത് ഇപ്പോഴും സ്വപ്നം കാണും.
സ്വന്തം ജീവിതത്തില്‍ സ്വന്തം റിസ്കില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് കൊണ്ട് പല വട്ടം ആലോചിച്ചാണ് ഒരു കാര്യം ചെയ്യുക. ഇതിനൊരു വലിയ ദൂഷ്യ വശം ഉണ്ട്. എപ്പോഴും ആഫ്ടര്‍ എഫക്ടിനെ പറ്റി ചിന്തിക്കുന്നോണ്ട് എന്തും ചെയ്യുന്നതിനെക്കാള്‍ ചെയ്യാതിരിക്കാനാണ് ടെന്ടന്സി.
മുറി ഹിന്ദി പറയുമ്പോള്‍ ആളുകള്‍ കളിയാക്കുമെന്നും വിചാരിച്ചിരുന്ന് ഇത്രേം കാലമായിട്ടും മുറി ഹിന്ദി തന്നെ. അങ്ങനെ ഇമ്പ്രൂവ്മെന്റ് ഒന്നുമില്ലാതെ ഇങ്ങനെ ജീവിതം പോവുകയായിരുന്നു. നമ്മക്ക് ശാന്തീം സമാധാനവും മതിയേ..
എന്റെ കൂട്ടുകാരന് ഇതിന്റെ ഓപ്പോസിറ്റ് ആണ്. ഭയങ്കര ഉത്സാഹമാണ്. അങ്ങനെ നിര്‍ബന്ധത്തിനു വഴങ്ങി വഴങ്ങി ഓരോന്ന് ചെയ്തു തുടങ്ങിയപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. എനിക്ക് സ്റ്റാര്ട്ടിന്ഗ് ട്രബിളെ ഉള്ളു. തുടങ്ങി കഴിഞ്ഞാല്‍ പിന്നെ പൊളിച്ചടുക്കും. :) തുടങ്ങാനുള്ള മടിയല്ല, ഭയമാണ് പ്രശ്നം.
എന്തായാലും ഇത്തവണ ചെറിയൊരു മാറ്റം വേണമെന്ന് എനിക്ക് തോന്നി. അങ്ങനെ ചാടി കേറി ഒരു സൈക്കിള്‍ വാങ്ങി. കയറിയതും ഞാനങ്ങു ഓടിച്ചു പോയി. അപ്പോഴാ നിര്‍ത്താന്‍ അറിയില്ലല്ലോ എന്ന് ഓര്‍ക്കുന്നത്. "ബ്രേക്ക്" "ബ്രേക്ക്" എന്നൊക്കെ സംഗീത് പറയുന്നുണ്ട്. ഞാനാണേ കൊന്നാലും ഹാന്റിലില്‍ നിന്നും കയ്യെടുക്കില്ല. അങ്ങനെ മറിഞ്ഞു വീണു പപ്പടം പോലെ പൊടിഞ്ഞു. വിന്റര്‍ ക്ലോത്ത്സ് ആയോണ്ട് ദേഹമൊന്നും മുറിഞ്ഞില്ല. പക്ഷെ കണ്ണിലോക്കെ ഇരുട്ട് കേറി പിന്നെ ബള്‍ബ് കത്താന്‍ ഏതാണ്ട് പത്തു മിനിറ്റ് വേണ്ടി വന്നു.
അതേപ്പിന്നെ, ചേട്ടനൊരു സന്ദേഹമാണ്. "നമ്മക്ക് സൈക്കിള്‍ ഓടിക്കാന്‍ പോവാം"ന്നു പറയുമ്പഴെ "കൊറച്ചു കഴിയട്ടെ", "നാളെയാവട്ടെ " ഇങ്ങനെ പലവിധ എക്സ്ക്യൂസുകള്‍. എനിക്ക് പക്ഷെ പഠിച്ചേ പറ്റൂ. പിന്നേം പോയി, പിന്നേം വീണു. നമ്മള് കുടുമ്പത്തി പിറന്നതാ, ബ്രേക്ക് പിടിക്കില്ലാന്നു പറഞ്ഞാ ബ്രേക്ക് പിടിക്കില്ല. ഒടുക്കം ചേട്ടനങ്ങ് തിരിഞ്ഞു. "സമ്മറാവട്ടെ", "നീ ഇങ്ങനെ മറിഞ്ഞു വീഴുന്നത് എനിക്ക് പേടിയാ" തുടങ്ങി പല വിധ ഒഴികഴിവുകള്‍. "മന്ഷ്യാ, എന്റെ നെര്‍വ് സെല്‍സ് വളര്ന്നോണ്ടിരിക്കുവാ. ഇപ്പം നിര്‍ത്തിയാ, ഞാന്‍ പിന്നേം തൊടങ്ങണം. എന്നെ പഠിപ്പീര്. ഈ ഇരുപത്തിയഞ്ചാം വയസ്സിലെങ്കിലും സൈക്കിള്‍ പഠിച്ചില്ലേല്‍ ഞാന്‍ ജീവിച്ചിരിക്കൂല്ല." തുടങ്ങിയ ഭീഷണികള്‍ ഞാനും മുഴക്കി.
അങ്ങനെ സൈക്കിള്‍ പഠനത്തിന്റെ നാലാം ദിവസമെത്തി. അതായത് ഇന്ന്."ഞാന്‍ വെറുതെ സൈക്കിളും പിടിച്ച് നടക്കാന്‍ പോവാ" എന്നും പറഞ്ഞു രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങി. ഓടിക്കാന്‍ നോക്കുമ്പോഴൊക്കെ ഒട്ടും പറ്റുന്നില്ല. കാരണം ഇപ്പൊ എന്റെ മനസ്സില്‍ ബ്രേക്ക് മാത്രേ ഉള്ളു. (മനസ്സ് വിമോചന സമരമൊക്കെ നടത്തി തറവാട്ടു മഹിമ ഒക്കെ ഉപേക്ഷിച്ചു.)
അങ്ങനെ ഇപ്പൊ സൈക്കിള്‍ ഓടിക്കാനും കൂടി പറ്റാതായി. പിന്നെ ഞാന്‍ ശരിക്കും കുറെ നേരം വെറുതെ സൈക്കിളും പിടിച്ച് നടന്നു.
ഒടുക്കം ഒന്ന് കയറി ബ്രേക്കിനെ പറ്റി ചിന്തിക്കാതെ ഓടിച്ചു തുടങ്ങി. അപ്പൊ വണ്ടി ഓടുന്നുണ്ട്. പിന്നെ ബ്രേക്കില്‍ കൈവെക്കാന്‍ തുടങ്ങി. അങ്ങനെ ഓടിച്ചും നിര്‍ത്തീം ഓടിച്ചും നിര്‍ത്തീം പോയി, എന്തിനേറെ പറയുന്നു ഒടുക്കം വളച്ചു കൊണ്ട് ചെന്ന് ഷെഡില്‍ നിര്‍ത്തി. അങ്ങനെ കൊറച്ചു സമാധാനം വന്നു. കൂടെ ആത്മ വിശ്വാസവും. ടിംഗ് ടിംഗ്...
ഇനി നാളെ.
(തുടരും...)
വിധിയുടെ വൈപരീത്യം കൊണ്ട് ഇതുവരെ സൈക്കിള്‍ പഠിക്കാനാകാഞ്ഞ ഇവള് സൈക്കിള്പഠനം പൂര്‍ത്തിയാക്കുമോ?? അതോ സംഗീത് അവളെ പിന്തിരിപ്പിക്കുമോ? ഇടയ്ക്കു റൂമില്‍ നിന്നിറങ്ങി ഒളിഞ്ഞു നോക്കുന്ന ചേട്ടന് അവളെ പ്രോല്സാഹിപ്പിക്കുകയാണോ അതോ നിരുല്‍സാഹപ്പെടുത്തുകയാണോ?"നേരെ നോക്കി ഓടിക്കു മോളെ" എന്ന പല്ലവി എപ്പോഴും ആവര്‍ത്തിക്കുന്ന സെക്യൂരിറ്റി അങ്കിളിന്റെ ഉദ്ദേശ ശുദ്ധി സംശയാവഹമല്ലെ?? അവളെ പേടിപ്പിക്കാന്‍ സ്വന്തം സൈക്കിളില്‍ 'സൈക്കിള്‍ റാലി പോലൊരു ലോറി റാലി ' ഷോ കാണിക്കുന്ന അയല്‍പ്പക്കത്തെ എലുമ്പത്തി അത് തുടരുമോ??
ഉദ്വേഗജനകമായ സംഭവ പരമ്പരകളിലൂടെ സൈക്കിള്‍ ഓട്ടം തുടരുന്നു...
എല്ലാ ദിവസവും രാത്രി ഏഴിനും എട്ടിനും മദ്ധ്യേ... നിങ്ങളുടെ സ്വന്തം ദേഷ്യാനെറ്റില്....